കൊടകരയിൽ കായിക പരിശീലനത്തിനിടയിൽ യുവാവിന് തെരുവുനായയുടെ കടിയേറ്റു
കൊടകര: കൊടകരയിൽ കായിക പരിശീലനത്തിനിടയിൽ യുവാവിന് തെരുവുനായയുടെ കടിയേറ്റു. ഇന്ന് രാവിലെ കൊടകര സ്കൂൾ ഗ്രൗണ്ടിൽ കായിക പരിശീലനത്തിന് എത്തിയ അവിട്ടത്തൂർ സ്വദേശി പേങ്ങിപറമ്പിൽ വർഗ്ഗീസിനെയാണ് തെരുവുനായ കടിച്ചത്. ഉടനെ കൊടകരയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രാഥമിക ശുശ്രൂഷകൾ നല്‍കി. തുടര്‍ന്ന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സതേടി .കായിക പരിശീലനത്തിന് എത്തിയ വർഗീസിനും സംഘത്തിനും നേരെ പതിനഞ്ചോളം തെരുവുനായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു. കൊടകര ഗ്രൗണ്ടിലും ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് യുവാക്കൾ പറയുന്നു. വിദ്യാർത്ഥികളും നാട്ടുകാരടക്കം ദിനംപ്രതി വിനോദത്തിനും കായിക പരിശീലനത്തിനുമായി നിരവധി പേർ ആശ്രയിക്കുന്ന കൊടകര സ്കൂൾ ഗ്രൗണ്ടിലെ തെരുവുനായശല്യത്തിന് ശാശ്വതമായ പരിഹാരം കാണണം എന്നാണ് ഇവരുടെ ആവശ്യം.
ഇതിൽ ഒരു പരിഹാരം കാണാത്ത പക്ഷ വരും ദിവസങ്ങളിലും വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്ക് നായ്ക്കളുടെ കടിയേറ്റേക്കാം
Leave A Comment