മാള വലിയപറമ്പിൽ മദ്യശാല ഉടൻ പ്രവർത്തനം ആരംഭിക്കും ; എതിർപ്പുമായി പ്രദേശവാസികൾ
മാള: വലിയപറമ്പിൽ വിദേശമദ്യശാല പുനസ്ഥാപിക്കുന്നതിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടുവിലാണ് മദ്യശാല സ്ഥാപിക്കുന്നതെന്നും ഇതിന് സ്ഥലസൗകര്യം ഒരുക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.മൂന്ന് കിലോമീറ്ററിനുള്ളിൽ മറ്റൊരു മദ്യശാല ഉണ്ടെന്നിരിക്കെ വീണ്ടും മദ്യശാല സ്ഥാപിക്കുന്നതിന്റെ ഉദ്ദേശം വ്യക്തമാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ബിനോയ് അതിയാരത്ത് അധ്യക്ഷത വഹിച്ച സമരറാലി ഹൈദ്രോസ് പുത്തൻചിറ ഉദ്ഘാടനം ചെയ്തു. സലാം കായംകുളം, സദാശിവൻ കുറുവത്ത്, വി എം ഖാലിദ് എന്നിവർ സംസാരിച്ചു.
Leave A Comment