പ്രാദേശികം

കൊടുങ്ങല്ലൂർ-കോട്ടപ്പുറം ബൈപാസിൽ മൂന്ന് മേൽപ്പാലങ്ങൾക്ക് അനുമതി : ബി.ജെ.പി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ-കോട്ടപ്പുറം ദേശീയ പാത ബൈപാസിൽ മൂന്നു മേൽപ്പാലങ്ങൾക്ക് അനുമതിയായി. ചന്തപ്പുര, പടാകുളം, ചേരമാൻ സിഗ്നലുകളിലാണ് മേൽപാലങ്ങൾ നിർമ്മിക്കുക. ബി ജെ പി കൗൺസിലർമാർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ നടപടിയെന്ന് ബിജെപി ജില്ല ജനറല്‍ സെക്രട്ടറി . അഡ്വ.കെ.ആർ.ഹരി, മണ്ഡലം പ്രസി.കെ.എസ്.വിനോദ്, നഗരസഭ പ്രതിപക്ഷ നേതാവ് ടി.എസ്.സജീവൻ, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ.ജയദേവൻ എന്നിവർ അറിയിച്ചു

Leave A Comment