പ്രാദേശികം

പാലിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം

അങ്കമാലി : കറുകുറ്റി ഗ്രാമപഞ്ചയത്തിലെ പാലിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം ഇനി കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.

ആർദ്രം പദ്ധതിയിലുൾപ്പെടുത്തിയാണ്  പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത്. 15.5 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ആരോഗ്യകേന്ദ്രത്തിൽ നിലവിലുള്ള കെട്ടിടത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായി.  കുടുംബാരോഗ്യ കേന്ദ്രമായി   ഉയർത്തുന്നതോടെ അധിക ജീവനക്കാരെ നിയമിക്കും. വിവിധ പ്രായക്കാർക്കായി വ്യത്യസ്ത ക്ലിനിക്കുകയും ആരംഭിക്കും.

 അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ, വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി,മെഡിക്കൽ ഓഫീസർ ശ്രീദേവി പി.എസ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment