രേഷ്മ രവിക്ക് ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷന്റെ അനുമോദനം
മാള: കാലിക്കറ്റ് യൂണിവേഴ്സിറ്റി എം കോം (മാർക്കറ്റിങ്) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ മാള സ്വദേശിനി രേഷ്മ രവിയെ ചാലക്കുടി ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ നേതാക്കൾ വീട്ടിലെത്തി അനുമോദിച്ചു. രേഷ്മക്ക് ഉപഹാരവും പൊന്നാടയണിയിച്ചുമാണ് ഓർഗനൈസേഷൻ നേതാക്കൾ അനുമോദിച്ചത്. ചാലക്കുടി സോൺ രക്ഷാധികാരി ജോയ് ചാലക്കുടി, പ്രസിഡന്റ് നന്ദൻ കൊടകര, സെക്രട്ടറി വിനോദ് കോടാലി, ജില്ലാ ജോയിന്റ് സെക്രട്ടറി താജുദീൻ കൊരട്ടി മറ്റു ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.
മാള ചെന്തുരുത്തി സി കെ രവിയുടെയും രമയുടെയും മകളാണ് രേഷ്മ രവി. കൂടാതെ, മീഡിയ ടൈം വാർത്താചാനലിൽ വാർത്താ അവതാരക കൂടിയാണ് രേഷ്മ.
Leave A Comment