വീട്ടമ്മ ആൾതാമസമില്ലാത്ത വീട്ടിലെ പറമ്പിലുള്ള കിണറിനുള്ളിൽ മരിച്ച നിലയിൽ
മാള : അന്നമനട പഞ്ചായത്തിലെ മേലഡൂർ എൽപി സ്കൂളിന് സമീപം താമസിക്കുന്ന ചാക്കാലക്കൽ വീട്ടിൽ സന്തോഷ് ഭാര്യ ജുബിയെ(36) ആണ് ഇന്ന് രാവിലെ അയല്പക്കത്തെ ആൾതാമസമില്ലാത്ത വീട്ടിലെ പറമ്പിലുള്ള കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഫയർഫോഴ്സിൽ വിവരമറിയിച്ചതിനെ തുടർന്ന് സ്റ്റേഷൻ ഓഫീസർ ജോയ് സി ഒ യുടെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ ബിനുമോൻ, ഫയർ ഓഫീസർമാരായ സുൾഫിക്കർ, അഖിൽ ടി ബാബു, പ്രദീപ് ടി ടി, ഹോം ഗാർഡ് സജീവൻ, സിവിൽ ഡിഫൻസ് അംഗം ഷാജൻ എന്നിവർ ചേർന്നാണ് കിണറ്റിൽ നിന്നും പുറത്തെടുത്തത്. മാള എസ്എച്ച്ഒ വി സജിൻ ശശിയുടെ നേതൃത്വത്തിൽ മാള പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Leave A Comment