പ്രാദേശികം

വാഹനത്തിന് ഫിറ്റ്നസില്ല; വിദ്യാർത്ഥികളുടെ വിനോദയാത്ര മുടങ്ങി

 കൊടുങ്ങല്ലൂർ: വാഹനത്തിന് ഫിറ്റ്നസില്ല  കൊടുങ്ങല്ലൂരിലെ സ്കൂളില്‍  വിദ്യാർത്ഥികളുടെ വിനോദയാത്ര മുടങ്ങി. കോട്ടപ്പുറം സെൻ്റ് ആൻസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ വെള്ളിയാഴ്ച നടത്താനിരുന്ന വിനോദയാത്രയാണ് മുടങ്ങിയത്.

ചാലക്കുടിയിലെ വിനോദസഞ്ചാരമേഖലയിലേക്കാണ് യാത്ര തീരുമാനിച്ചിരുന്നത്.തിങ്കളാഴ്ച രാവിലെ മോട്ടോർ വാഹന വകുപ്പ് പരിശോധനയിലാണ് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ശബദ സംവിധാനമടക്കം കണ്ടെത്തിയത്. വലിയ വാഹനങ്ങൾക്ക് അറുപത് കിലോമീറ്റർ വേഗതയാണ് അനുവദിച്ചിട്ടുള്ളത്. വേഗത ക്രമീകരിക്കുന്നതിനായി സ്പീഡ് ഗവർണർ സംവിധാനവും വേണം. എന്നാൽ വിനോദയാത്രക്കായി പോകുവാൻ കൊണ്ടുവന്ന രണ്ട് വാഹനത്തിലും സ്പീഡ് ഗവർണർ സംവിധാനം വിഛേദിക്കപ്പെട്ട നിലയിലായിരുന്നു. കൂടാതെ ലേസർ ലെറ്റുകളും കണ്ടെത്തി. ജി ബി എസ്  പ്രവർത്തനരഹിതമായിരുന്നു. കൊടുങ്ങല്ലൂർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ ഷിബു, ജോസഫ്, നൗഫൽ എന്നിവരാണ് പരിശോധന നടത്തിയത്.

Leave A Comment