പ്രാദേശികം

ആമ്പല്ലൂർ ദേശീയപാതയിൽ ടോറസ് ഇടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്

 ആമ്പല്ലൂർ:  ദേശീയപാത ആമ്പല്ലൂർ സിഗ്നല്‍ ജംഗ്ഷനില്‍ ടോറസ് ഇടിച്ച് ബൈക്ക് യാത്രിക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. മുപ്ലിയം സ്വദേശികളായ ബൈക്ക് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. ഇന്ന്‌ രാവിലെ എട്ടരയോടെയായിരുന്നു അപകടം. തൃശൂര്‍ ഭാഗത്തേയ്ക്ക് പോയിരുന്ന ബൈക്കില്‍ അശ്രദ്ധമായി വന്ന ടോറസ് ഇടിക്കുകയായിരുന്നു. ഡിവൈഡറിനും ലോറിക്കും ഇടയില്‍ കുടുങ്ങിയ ബൈക്കില്‍ നിന്നും യാത്രക്കാര്‍ റോഡിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റ ബൈക്ക് യാത്രക്കാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Leave A Comment