പ്രാദേശികം

കൈതാരം സ്കൂളിന് പറവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കബഡി മാറ്റ്

പറവൂർ: പറവൂർ ബ്ലോക്ക് പഞ്ചായത്ത് കൈതാരം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് കബഡി മാറ്റ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിംന സന്തോഷ് നിർവഹിച്ചു. രണ്ടര ലക്ഷം രൂപയുടെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം   വർദ്ധിപ്പിക്കുന്നതിന്, ജൈവകൃഷിയും പ്രകൃതി സംരക്ഷണവും പ്രമേയമാക്കി സ്കൂൾ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ചിത്രരചന മത്സരത്തിന്റെ സമ്മാനദാനവും ചടങ്ങിൽ നടന്നു.  

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ് സമ്മാനദാനം നിർവഹിച്ചു. 1152 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 47 കുട്ടികളെ തെരഞ്ഞെടുത്താണ് അവസാന മത്സരം സംഘടിപ്പിച്ചത്. മികച്ച ചിത്രങ്ങൾ വരച്ച എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ 9 കുട്ടികൾക്ക് മൊമെന്റോയും സമ്മാനങ്ങളും നൽകി ആദരിച്ചു.  

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എസ് സനീഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ബബിത ദിലീപ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗാന അനൂപ്, ബ്ലോക്ക് മെമ്പർമാരായ ജെൻസി തോമസ്, നിത സ്റ്റാലിൻ, ജോയിൻ്റ് ബി.ഡി.ഒ ശശികല, ബി.പി.സി എ.എ അജയൻ, പി.ടി.എ പ്രസിഡൻറ് എൻ.എസ് മനോജ്, ഹെഡ്മിസ്ട്രസ് വി.സി റൂബി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ കബഡി മത്സരവും സംഘടിപ്പിച്ചു.

Leave A Comment