പ്രാദേശികം

കാലടിയിൽ ഡെങ്കിപ്പനി വ്യാപകം, പ്രതിരോധ നടപടികൾ തുടങ്ങി

കാലടി : നഗരത്തിലും സമീപപ്രദേശങ്ങളിലും ഡെങ്കിപ്പനി വ്യാപകം. പ്രതിരോധനടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തിറങ്ങി. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും നഗരപരിസരത്തുള്ള വീടുകളിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ട സംഘം ഡെങ്കിപ്പനി ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്തു.

വിവിധ ഭാഗങ്ങളിൽ ശുചീകരണവും നടത്തി. ആളൊഴിഞ്ഞ് കിടക്കുന്ന പറമ്പുകളിലെ കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ നീക്കംചെയ്യാൻ നടപടി സ്വീകരിച്ചു. ഓടകൾ പുകച്ചു.

മലയാറ്റൂർ റോഡിൽ വാട്ടർ ടാങ്കിന് സമീപത്തുനിന്ന് ഡെങ്കി ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.

Leave A Comment