കൊറ്റം പുഞ്ചയിൽ 'ഗ്രീൻ ചെങ്ങമനാട്'
ചെങ്ങമനാട് : ചെങ്ങമനാട് സഹകരണ ബാങ്കിന്‍റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി കൊറ്റം പുഞ്ചയിൽ കാർഷിക കൂട്ടായ്മ നടത്തിയ നെൽകൃഷി കൊയ്ത്ത് നടത്തി. ബാങ്ക് പ്രസിഡൻറ് പി.ജെ. അനിൽ ഉദ്ഘാടനം ചെയ്തു. എൻ. അജിത്കുമാർ, കാർഷിക സംഘാംഗങ്ങളായ പി.എൻ. അരുൺകുമാർ, പി.എൻ. പുരുഷോത്തമൻ, വി.ആർ. അരുൺ, എ.ബി. സോമൻ എന്നിവർ പങ്കെടുത്തു. തരിശുകിടന്ന പാടശേഖരത്തിൽ തുടർച്ചയായി മൂന്നാം തവണയാണ് കൃഷി നടത്തുന്നത്. അഞ്ചേക്കർ സ്ഥലത്ത് മനുരത്ന എന്ന നെല്ലാണ് കൃഷി ചെയ്തത്.
Leave A Comment