രണ്ട് ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു
പറവൂർ : മതിയായ സൗകര്യങ്ങളില്ലാത്ത രണ്ട് ഡ്രൈവിങ് സ്കൂളുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തതായി ജോയിന്റ് ആർ.ടി. ഓഫീസ് അധികൃതർ അറിയിച്ചു.
കുഴുപ്പിള്ളിയിലെ ഫ്രണ്ട്‌സ്, മാനാട്ടുപറമ്പിലെ മരിയ എന്നീ ഡ്രൈവിങ് സ്കൂളുകൾക്കെതിരേയാണ് നടപടിക്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഫ്രണ്ട്‌സ് ഡ്രൈവിങ് സ്കൂളിൽ ഇൻസ്ട്രക്ടർ വരാറില്ലെന്നും അലമാര ഉണ്ടാക്കുന്ന ബിസിനസ് നടത്തുകയാണെന്നും വ്യക്തമായി. മതിയായ രേഖകളും രജിസ്റ്ററുകളും ശരിയായ രീതിയിൽ സൂക്ഷിച്ചിട്ടില്ല. പരിശോധന നടത്തിയ നാലുപേരടങ്ങുന്ന എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ 25-ഓളം ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി. മരിയ ഡ്രൈവിങ് സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ കരാർ കാലാവധി അവസാനിച്ചിട്ടും പുതുക്കാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. പല രജിസ്റ്ററുകളും ഫോമുകളും അപൂർണമായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്‌സിൽ കാലഹരണപ്പെട്ട മരുന്നുകളാണ് ഉണ്ടായിരുന്നതെന്ന് അധികൃതർ പറഞ്ഞു.
Leave A Comment