പ്രാദേശികം

റോഡിൽ വലിയ കുഴി , പറവൂർ നഗരത്തിലൂടെയുള്ള യാത്ര ദുഷ്കരമാകുന്നു

പറവൂർ : യാത്ര പറവൂർ നഗരത്തിലൂടെയാണെങ്കിൽ റോഡ് സുരക്ഷ ഒട്ടും ഇല്ലാത്ത ദുരവസ്ഥ. ദേശീയപാത 66 കൊടുങ്ങല്ലൂർ-പറവൂർ റോഡ് നഗരത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുതന്നെ റോഡിൽ വലിയ കുഴി രൂപപ്പെട്ടിട്ട് ദിവസങ്ങളായി.

മുനിസിപ്പൽ കവല തുടങ്ങുന്നതിന്റെ ഇടതുഭാഗത്ത് പാർക്കിന് സമീപം നടുറോഡ് വരെ എത്തിനിൽക്കുന്ന ആഴത്തിലുള്ള കുഴിയാണ് രൂപപ്പെട്ടിട്ടുള്ളത്. ഒരാഴ്ചയ്ക്കുള്ളിൽ ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ 16 വാഹനങ്ങൾ കുഴിയിൽ വീണ് അപകടത്തിൽപ്പെട്ടതായാണ് കണക്ക്. വീതി കുറഞ്ഞ റോഡ് കവലയിൽ സന്ധിക്കുന്ന ഈ ഭാഗത്ത് യാത്രാബസുകളും ഭാരവാഹനങ്ങളും ഉൾപ്പെടെ ഈ കുഴി താണ്ടിയാണ് നഗരത്തിൽ പ്രവേശിക്കുന്നത്.

കണ്ണൻകുളങ്ങര മുതൽ മുനിസിപ്പൽ കവല ബാങ്ക് ഓഫ് ഇന്ത്യ വരെയുള്ള ഭാഗത്ത് പൈപ്പ് പൊട്ടലും റോഡ് തകരലും സ്ഥിരം സംഭവമാണ്. പൈപ്പ് പൊട്ടി വെള്ളം രാത്രിയും പകലും സദാസമയം നിറഞ്ഞുകിടക്കുന്ന സ്ഥലമാണിവിടം. ട്രാഫിക് പോലീസ് സ്‌റ്റേഷൻ ഉള്ള പറവൂരിൽ അത്യാവശ്യം വേണ്ട ട്രാഫിക് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാൽ അതിന്റെ പ്രവർത്തനവും നിശ്ചലമാണ്.

Leave A Comment