പ്രാദേശികം

മാളയിലെ മുൻ മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സിപിഎമ്മിൽ ചേർന്നു

മാള : മാളയിലെ പ്രമുഖ മഹിളാ കോൺഗ്രസ് നേതാവ് സിപിഎമ്മിൽ ചേർന്നു. മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് ആയിരുന്ന പുഷ്പ യോഹന്നാൻ ആണ് സിപിഎമ്മിൽ ചേർന്നത്.

ജനാധിപത്യ മഹിളാ അസോസിയേഷൻ മാള മേഖല സമ്മേളനത്തിൽ വെച്ച് സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ ആർ വിജയ പുഷ്പയെ സ്വീകരിച്ചു. പതിനഞ്ച് വർഷത്തോളം മഹിളാ കോൺഗ്രസ്‌ മാള മണ്ഡലം പ്രസിഡന്റ് ആയിരുന്ന പുഷ്പ യോഹന്നാൻ  തെരഞ്ഞടുപ്പുകളിലും കോൺഗ്രസിനെ പ്രതിനിധീകരിച്ചു മത്സരിച്ചിരുന്നു.

Leave A Comment