പ്രാദേശികം

വെള്ളാങ്ങല്ലൂരിൽ ജലനിധി കുടിവെള്ള വിതരണം തടസപ്പെടും

വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട കൊടുങ്ങല്ലൂർ - ഷൊർണ്ണൂർ റോഡ് നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജല നിധി പൈപ്പുകൾ തുടർച്ചയായി തകരുകയാണ്. വെള്ളാങ്ങല്ലൂർ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ഇതുമൂലം ജല വിതരണം തടസ്സപെടാൻ സാധ്യതയുണ്ട്.  ഉപഭോക്താൾ ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.

Leave A Comment