മാള ഉപജില്ലാ കായിക മേള ആരംഭിച്ചു; ഒന്നാം ദിനത്തില്‍ മാള സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനത്ത്
ചാലക്കുടി: മാള ഉപജില്ലാ കായിക മേള ചാലക്കുടി കാര്‍മ്മല്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ചു. അഡ്വ വി ആര്‍ സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ അധ്യക്ഷയായി. 72 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ മാറ്റുരക്കും. മേള ചൊവ്വാഴ്ച സമാപിക്കും. ഒന്നാം ജിവസം പിന്നിട്ടപ്പോള്‍ മാള സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ 57 പോയിന്റോടെ ഒന്നാം സ്ഥാനത്താണ്.
Leave A Comment