പ്രാദേശികം

മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍: എണ്ണത്തില്‍ ചാലക്കുടിക്ക് റെക്കോര്‍ഡ്

ചാലക്കുടി: പോലീസ് സേനയിലെ പ്രവര്‍ത്തന മികവില്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയവരില്‍ എണ്ണത്തില്‍ ചാലക്കുടിക്ക് റെക്കോര്‍ഡ്. ആറ് മെഡലാണ് ചാലക്കുടി സ്വന്തമാക്കിയത്. ഡിവൈഎസ്പി സി ആര്‍ സന്തോഷ്, ചാലക്കുടി എസ്എച്ച്ഒ കെ എസ് സന്ദീപ്, കൊരട്ടി എസ്എച്ച്ഒ ബി കെ അരുണ്‍, ചാലക്കുടി സബ് ഇന്‍സ്‌പെക്ടര്‍ സജീ വര്‍ഗീസ്, ചാലക്കുടി സീനിയര്‍ സിപിഒ എ യു റെജി, അതിരപ്പിള്ളി എഎസ്‌ഐ ഷാജഹാന്‍ യാക്കൂബ് എന്നിവരാണ് പോലീസ് മെഡലിന് അര്‍ഹരായത്.

Leave A Comment