പ്രാദേശികം

കായിക പരിശീലനത്തിനിടെ കുഴഞ്ഞുവീണ് വിദ്യാർത്ഥി മരിച്ചു

അങ്കമാലി :കായിക പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി മേക്കാട് സ്വദേശി സാമുവൽ സിജിയാണ് മരിച്ചത്. സ്കൂൾ മൈതാനത്ത് കായിക പരിശീലനത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അങ്കമാലി ഡീപോൾ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് സാമുവൽ സിജി. കുട്ടിക്ക് അസുഖം ഉണ്ടായിരുന്നതായി കുടുംബം പറഞ്ഞു.

Leave A Comment