വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ പോലിസ് പിടിയിൽ
കൊടകര: മറ്റത്തൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ കാലിത്തീറ്റ ഫാക്ടറി ഉടമ, സ്ഥാപനത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് ജീവനക്കാരിയുടെ സുഹൃത്തുകൾ സ്ഥാപന യുടമയുടെ കമ്പനിയിലേക്ക് അതിക്രമിച്ച് കയറി ഉടമയെ മർദ്ദിച്ചും പിന്നീട് ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പോലീസിൽ കീഴടങ്ങി. മറ്റത്തൂർ ചുങ്കാൽ കാട്ടികുളം വീട്ടിൽ പുഷ്പ്പകാരന്റെ മകൻ അജിത്ത് (34), മുല്ലശ്ശേരി പെരുവെല്ലൂർ കല്ലേറ്റുകുഴിയിൽ വീട്ടിൽ സോമന്റെ മകൻ മണികണ്ഠൻ (31) എന്നിവരാണ് കൊടകര ഐ എസ് എച്ച് ഓ ജയേഷ് ബാലന്റെയും സംഘത്തിന്റെയും മുമ്പിൽ വ്യാഴാഴ്ച കീഴടങ്ങിയത്.
2020 സെപ്തമ്പറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തുടർന്ന് പ്രതികൾ ഹൈക്കോടതിയിൽ ജാമ്യം നേടുവാൻ ശ്രമിച്ചെങ്കിലും കോടതി ജാമ്യം നിരസിക്കുകയാണുണ്ടായത്. തുടർന്നാണ് പ്രതികൾ കൊടകര പോലീസിൽ ഹാജറയായത്.. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
പ്രതികൾക്കെതിരെ സമാനമായ കേസ് എറണാകുളം ജില്ലയിലെ കുന്നത്തുനാട് പോലിസ് സ്റ്റേഷനിലുണ്ട്. കൂടാതെ കൊടകര, വെള്ളിക്കുളങ്ങര, പുതുക്കാട്, ഗുരുവായൂർ, കുന്നംകളം, കുന്നത്തുനാട് എന്നി പോലിസ് സ്റ്റേഷനുകളിലും ഇവർക്കെതിരെ കേസുകൾ ഉണ്ട് .
Leave A Comment