വടക്കുംകര മഹല്ലിൽ അവാർഡ് ദാനച്ചടങ്ങ്
വെള്ളാങ്ങല്ലൂർ: വടക്കുംകര മഹല്ലിൽ നിന്നും കഴിഞ്ഞ അധ്യയന വർഷത്തിൽ മൂന്നു മദ്രസകളിൽ നിന്നും പൊതുപരീക്ഷകളിൽ നിന്നും SSLC ,PLUS TWO പരീക്ഷകളിൽ ഫുൾ എ പ്ളസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മഹല്ല് കമ്മിറ്റി അനുമോദിച്ചു.
മഹല്ല് പ്രസിഡണ്ട് സി കെ അബ്ദുൽ സലാം അധ്യക്ഷത വഹിച്ച സദസ്സ് മഹല്ല് ഖത്തീബ് അബ്ദുൾ റഹ്മാൻ ബാഖവി ഉദ്ഘാടനം ചെയ്തു. മദ്രസ ചെയർമാൻ ശംസുദ്ദീൻ ഹാജി, മഹല്ല് സെക്രട്ടറി ടിം.എച്ച്. മുഹമ്മദാലി, മദ്രസ സെക്രട്ടറി പി.എ അലി ഹാജി തുടങ്ങിയവർ സംസാരിച്ചു.
Leave A Comment