പ്രാദേശികം

പറവൂർ ഉപജില്ല കലോത്സവം എസ് എൻ വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിന് കിരീടം

പറവൂർ: പറവൂർ  ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ നന്ത്യാട്ടുകുന്നം എസ്എൻവി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂൾ 631 പോയന്റ് നേടി   ഓവറോൾ ചാമ്പ്യൻമാരായി .  554 പോയിന്റോടെ കരിമ്പാടം ഡി ഡി സഭ ഹൈസ്കൂൾ രണ്ടാം സ്ഥാനവും പുല്ലംകുളം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ 537 പോയിന്റോടെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 

ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 223 പോയിന്റോടെ എസ്എൻവി സ്കൂൾ ഒന്നാം സ്ഥാനത്തും ഡി ഡി സഭ ഹൈസ്കുൾ 205 പോയിന്റോടെ രണ്ടാം സ്ഥാനവും നേടി. 

ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ  ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് 188 പോയിന്റും എസ്എൻവി സ്കൂളിന് 171 പോയിന്റും ലഭിച്ചു. 

യു പി ജനറൽ വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ജോസഫ്  സ്കൂൾ (78), പുല്ലംകുളം എസ് എൻ സ്കൂൾ (74) എന്നിവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.  

എൽ പി ജനറൽ വിഭാഗത്തിൽ കൂനമ്മാവ് സെന്റ് ജോസഫ് സ്കൂൾ (63 ), കരുമാല്ലൂർ നവദീപ്തി ഇംഗ്ലീഷ് മീഡിയം  സ്കൂൾ (55), 

ഹൈസ്കൂൾ സംസ്കൃതം എസ് എൻ വി സ്കൂൾ (90), പുല്ലംകുളം എസ്എൻ സ്കൂൾ (81), 

യു പി സംസ്കൃതം എസ്എൻവി സ്കൂൾ (72) പുല്ലംകുളം എസ്എൻ സ്കൂൾ (76), ഹൈസ്കൂൾ 

അറബിക് കരുമാല്ലൂർ എഫ്എംസിടി ഹയർ സെക്കൻഡറി സ്കൂൾ (90), കരിമ്പാടം ഡി ഡി സഭ സ്കൂൾ (89), 

യു.പി. അറിബിക് മന്നം ഇസ്ലാമിക് യു പി സ്കൂൾ (65), മാഞ്ഞാലി എ ഐ എസ് യുപി സ്കൂൾ (63), 

എൽ പി അറബിക് മാഞ്ഞാലി എ ഐ യുപി സ്കൂൾ (45), മന്നം ഇസ്ലാമിക് യുപി സ്കൂൾ (43).

 എംഎൽഎ   കെ എൻ ഉണ്ണികൃഷ്ണൻ  ട്രോഫികൾ വിതരണം  ചെയ്തു.നഗരസഭാധ്യക്ഷ വി എ പ്രഭാവതി, ഉപാധ്യക്ഷൻ എം ജെ രാജു, സ്ഥിരം സമിതി അധ്യക്ഷരായ സജി നമ്പ്യത്ത്, ബീന ശശിധരൻ, ജില്ല പഞ്ചായത്തംഗങ്ങളായ യേശുദാസ് പറപ്പിള്ളി, ഷാരോൺ പനയ്ക്കൽ, എ ഇ ഒ സി എസ് ജയദേവൻ എന്നിവർ സംസാരിച്ചു .

Leave A Comment