പ്രാദേശികം

വരാക്കര ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പറപ്പൂക്കര :വരാക്കര ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പറപ്പൂക്കര ഇട്ടിയേടത്ത് വിശ്വൻ മകൻ 35 വയസുള്ള ഉല്ലാസാണ്  മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം.അയ്യപ്പക്ഷേത്രത്തിൽ തൊഴുതിറങ്ങിയ ഉല്ലാസ് കുളക്കടവിലേക്ക് പോകുന്നത് കണ്ടതായി ക്ഷേത്രത്തിലുണ്ടായിരുന്നവർ പറയുന്നു. ഏറെ സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പുതുക്കാട് നിന്നെത്തിയ ഫയർഫോഴ്‌സ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി മുതൽ ഇയാളെ കാണാനില്ലെന്നാണ് വീട്ടുകാർ പറയുന്നത്. വരന്തരപ്പിള്ളി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave A Comment