ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു
പറവൂർ:ദേശീയപാത 66 ൽ തുരുത്തിപ്പുറം മാർക്കറ്റിന് സമീപമുണ്ടായ ബൈക്കപകടത്തിൽ
കൈതാരം പഴങ്ങാട്ട് വെളിതൊമ്മം
കണ്ടത്തിൽ അബ്ദുറഹൂഫ് മകൻ അസീം അബ്ദുൽ റഹൂഫ് (19) മരിച്ചു.തിങ്കൾ രാവിലെ ഏഴിനാണ് അപകടം ഉണ്ടായത്.
കൊടുങ്ങല്ലൂരിലെ എൻട്രൻസ് പരിശീലന കേന്ദ്രത്തിലെ വിദ്യാർത്ഥിയായ അസീം വീട്ടിൽ നിന്ന് ബൈക്കിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞു. തലക്കു പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കബറടക്കം നടത്തി.
Leave A Comment