പ്രാദേശികം

പിണ്ടാണിയിൽ കാട്ടുപന്നിശല്യം രൂക്ഷം ; നിരവധി വാഴകൾ നശിപ്പിക്കുന്നു

പുത്തൻചിറ : പുത്തൻചിറയിൽ പന്നി ശല്യം രൂക്ഷം.പുത്തൻചിറ വെള്ളൂർ ചെമ്പനേഴത്ത് സുഭാഷിന്റെ വാഴത്തോട്ടത്തിൽ കാട്ട് പന്നി നിരവധി വാഴകൾ നശിപ്പിച്ചു. ഈയടുത്ത ആഴചയിൽ രണ്ട് ദിവസം വീതം പന്നികൾ വാഴകൾ നശിപ്പിച്ചു. വാഴകൾ മറിച്ചിട്ട് പിണ്ടികൾ തിന്ന് നശിപ്പിക്കുകയാണ് പന്നികൾ ചെയ്യുന്നത്.

ഈ സീസണിൽ  കുലയ്ക്കാറായ 150 ഓളം വാഴകൾ മറിച്ചിട്ട് തിന്ന് നശിപ്പിച്ചതായി കർഷകർ പറഞ്ഞു . പന്നി ശല്യം മൂലം കർഷകർ വാഴകൃഷി നിറുത്തേണ്ട അവസ്ഥയിലാണ്. സർക്കാരിൽ നിന്ന് അർഹമായ നഷ്ടപരിഹാരം വേണമെന്നാണ് കൃഷിക്കാർ ആവശ്യപ്പെടുന്നത്.

Leave A Comment