പ്രാദേശികം

വില്പനക്കായി കടത്തി കൊണ്ടുവന്ന മദ്യം പിടികൂടി

ചാലക്കുടി : എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എസ് ബിജുദാസിന്റെ നേതൃത്വത്തിൽ അടിച്ചിലി ഭാഗത്തു നടത്തിയ വാഹന പരിശോധനയിൽ KL 64 F 3708 നമ്പർ ഓട്ടോറിക്ഷയിൽ കടത്തികൊണ്ട് വന്ന 24 ലിറ്റർ മദ്യം പിടികൂടി കസ്റ്റഡിയിൽ എടുത്തു ഒന്നും രണ്ടും പ്രതികളെ അറസ്റ്റ് ചെയ്തു. ആലുവ താലൂക്ക് കറുകുറ്റി വില്ലേജ് പാലിശ്ശേരി ദേശത്തു പരിയാടൻ വീട്ടിൽ പരീത് മകൻ ജോയ് എന്നായാളെയും 2മത്തെ പ്രതിയായി ചാലക്കുടി താലൂക്ക് കൊരട്ടി വില്ലേജ് വാലുങ്ങാമുറി ദേശത്തു  ജോൺസൻ മകൻ ലിബിൻ എന്നയാളെയും അറസ്റ്റ് ചെയ്തു.

 പാർട്ടിയിൽ പ്രെവെൻറ്റീവ് ഓഫീസർഗ്രേഡ് ദേവദാസ് സി കെ, കൃഷ്ണപ്രസാദ് എം കെ, അൻവർ, സിവിൽ എക്സൈസ് ഓഫീസർ  ഷാജു എ ടി, ഡ്രൈവർ ഷൈജു എന്നിവർ ഉണ്ടായിരുന്നു

Leave A Comment