പ്രാദേശികം

സുപ്രിയ ആഷസ് കുമാർ കർഷക കോൺഗ്രസ് പ്രസിഡന്റായി ചുമതലയേറ്റു

പറവൂർ : സുപ്രിയ ആഷസ് കുമാർ കർഷക കോൺഗ്രസ് പറവൂർ നിയോജകമണ്ഡലം പ്രസിഡന്റായി ചുമതലയേറ്റു. എറണാകുളം ജില്ലയിൽ ഇതാദ്യമായാണ് ഒരു വനിത കർഷക കോൺഗ്രസിന്റെ  നിയോജക മണ്ഡലം പ്രസിഡന്റാകുന്നത്. ചടങ്ങ് കെ.പി.സി.സി. സമിതി അംഗം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്തു. എം.എസ്. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ജെ. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.

ഡേവിസ് പനയ്ക്കൽ, അനിൽ പുത്തൻവേലിക്കര, സുഗതൻ മാല്യങ്കര, ടി.പി. ഹാരൂൺ, ബെന്നി പുതുശ്ശേരി, ജോജോ മനക്കിൽ, കോട്ടയ്ക്കൽ ആന്റണി, ചിന്നമ മാത്യു. സിൽവസ്റ്റൽ, നിർമല രാമൻ, തോമസ് കളത്തിൽ, സാജു തോമസ്, നടരാജൻ, ഇസ്മയിൽ, ബഷീർ, സോമസുന്ദരം, ടി.എസ്. ജയറാം, അൻസ എന്നിവർ സംസാരിച്ചു.

Leave A Comment