മാളയിലെ ഹാപ്പി സെയില്‍ ഏകദിന ഷോപ്പിംഗ് ഫെസ്റ്റിവല്‍ നാളെ
മാള : ക്രിസ്തുമസ് നവവത്സരം പ്രമാണിച്ച് മാളയില്‍ ഇത്തവണയും ഏകദിന ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കും. ഹാപ്പി സെയില്‍ 22 എന്ന പേരില്‍ നടത്തപ്പെടുന്ന ഫെസ്റ്റിവല്‍ നാളെയാണ് നടക്കുക. നാളെ രാവിലെ 11 മുതല്‍ രാത്രി 9 വരെ മാള വര്‍ഗീസ് പെരേപ്പാടന്‍ ഫ്യൂവല്‍സിന് സമീപം പ്രത്യേകം സജ്ജമാക്കിയ മൈതാനത്താണ് ഹാപ്പി സെയില്‍സ് സംഘടിപ്പിക്കുന്നത്.
ക്രിസ്തുമസ് ഹോം ഡെക്കേഴ്സ്, ഇന്‍ഡോര്‍ & ഔട്ട് ഡോര്‍ പ്ലാന്റ്സ്, വിമന്‍സ് വെയേഴ്സ്,ബേബി ഡ്രസുകള്‍, ഹാന്‍ഡ് മെയ്ഡ് കേക്കുകള്‍, ഹാന്‍ഡ് മെയ്ഡ് ക്രിസ്തുമസ് ആഭരണങ്ങള്‍ എന്ന് തുടങ്ങി മുന്‍ വര്‍ഷത്തെതുപോലെ ആകര്‍ഷകമായ വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്കായി നിരവധി ഇനങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
Leave A Comment