കോട്ടപ്പുറത്ത് റോഡ് പണിക്കായി എത്തിച്ച ടാർ മോഷണം പോയി
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് റോഡ് പണിക്കായി സൂക്ഷിച്ചിരുന്ന ടാർ മോഷണം പോയി.കോട്ടപ്പുറം പാലത്തിന് സമീപം സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ബാരൽ ടാറാണ് മോഷ്ടിക്കപ്പെട്ടത്.
കോട്ട വാർഡിൽ പിഡബ്ല്യുഡി റോഡിൻ്റെ അറ്റകുറ്റപ്പണിക്കായി കോൺട്രാക്ടർ എത്തിച്ച ടാറാണ് മോഷണം പോയത്.
റോഡ് പണി പുനരാരംഭിക്കാനായി ഇന്ന് രാവിലെ തൊഴിലാളികൾ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്.
ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടമുണ്ടായതായി വാർഡ് കൗൺസിലർ ഫ്രാൻസിസ് ബേക്കൺ പറഞ്ഞു.കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Leave A Comment