പ്രാദേശികം

മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു

കുരുവിലശേരി :മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്  കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ സഹകരണത്തോടെ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിച്ചു.   യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ ഡെപ്യൂട്ടി ചീഫ്  രാജീവ് കുമാർ വി.കെ. ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജോമി പി എൽ മുഖ്യപ്രഭാഷണം നടത്തി.

മത്സരാധിഷ്ടിത തൊഴിൽ മേഖലയിൽനിന്ന് വിദ്യാഭ്യാസ യോഗ്യത മാത്രമല്ല ഉയർന്ന തൊഴിൽ തൊഴിൽ ലഭിക്കുവാനുള്ള മാനദണ്ഡം വിദ്യാർത്ഥികളുടെ മനോഭാവവും നൈപുണ്യവുമാണ് ഇതിനുള്ള പ്രഥമ പരിഗണനയെന്ന്  അദ്ദേഹം അഭിപ്രായപ്പെട്ടു.

 കോളേജ് പ്രിൻസിപ്പാൾ ഡോ. ഫോൺസി ഫ്രാൻസിസ്, മെറ്റ്സ്  ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ അക്കാദമിക്ക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ , വൈസ് പ്രിൻസിപ്പാൾ,  ഡോ. ദീപു വർഗ്ഗീസ്  അസി.പ്രൊഫ. വിനീഷ് കെ.വി. എന്നിവർ സംസാരിച്ചു.

Leave A Comment