പ്രാദേശികം

പൈങ്ങോട് കാടിറങ്ങി കുറുക്കന്മാർ; നടപടി സ്വീകരിക്കാതെ അധികൃതർ

കോണത്തുകുന്ന് : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ പൈങ്ങോട് മേഖലയിൽ കുറുക്കന്മാരുടെ ശല്യത്തിന് ഇനിയും അറുതിയായില്ല.  നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന കുറുക്കന്മാരുടെയും കുറുനരികളുടെയും ശല്യത്തിൽ നിന്ന് അധികൃതർ ഇടപെട്ട് നടപടി ഉണ്ടാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് ബന്ധപ്പെട്ടവർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ജനകീയ ആവശ്യം ഉയർത്തി മീഡിയ ടൈം വാർത്തയും റിപ്പോർട്ട്‌ ചെയ്തിരുന്നു.


രാത്രികാലങ്ങളിലാണ് കുറുക്കന്മാർ ജനവാസമേഖലയിലേക്ക് ഇരതേടി ഇറങ്ങുന്നത്. കൂട്ടമായി എത്തുന്ന കുറുക്കന്മാർ വളർത്തുമൃഗങ്ങളെ ആക്രമിക്കുകയാണ്.

കുറുക്കന്മാരോടൊപ്പം കുറുനരികളും പ്രത്യക്ഷപ്പെടുന്നുണ്ട്. നായ്ക്കളെ ആക്രമിക്കുകയാണ് കുറുനരികൾ ചെയ്യുന്നത്. പൈങ്ങോട്, ചിരട്ടക്കുന്ന് പ്രദേശത്താണ് ഇവയുടെ ശല്ല്യം കൂടുതൽ. ഏതാനും ദിവസം മുൻപ് കുറുക്കന്മാരെ തുരത്താൻ പടക്കമെറിഞ്ഞ യുവാവിന് പരിക്ക് പറ്റിയിരുന്നു.

ഗ്രാമ പഞ്ചായത്ത്‌ അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാരുടെ നിരന്തര ആവശ്യം ബന്ധപ്പെട്ടവർ അവഗണിക്കുകയാണ് എന്നാണ് പ്രധാന പരാതി.

Leave A Comment