പ്രാദേശികം

ലഹരിക്കെതിരേ ക്രിസ്‌മസ് റാലി

ആലുവ : ലഹരിവിരുദ്ധ സന്ദേശവുമായി ആലുവയിലെ കായികതാരങ്ങളുടെ കൂട്ടായ്മ ക്രിസ്‍മസ് റാലി സംഘടിപ്പിച്ചു. ആലുവ പെരിയാർ അഡ്വഞ്ചേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സന്ദേശവുമായി കൂട്ടയോട്ടം നടത്തിയത്. ആലുവയിലെ നൂറിൽപരം കായിക താരങ്ങൾ ഓട്ടത്തിൽ പങ്കെടുത്തു.

ശനിയാഴ്ച രാവിലെ ആറുമണിക്ക് ആലുവ ശിവരാത്രി മണപ്പുറത്ത് നിന്നാണ് ഓട്ടം ആരംഭിച്ചത്. ദേശീയ വെറ്ററൻ ചാമ്പ്യൻ ജോസ് മാവേലി നേതൃത്വം നൽകി.

Leave A Comment