പ്രാദേശികം

മുകുന്ദപുരം എം. ഇ. എസ് ജനറൽ ബോഡി യോഗം നടന്നു

 മുകുന്ദപുരം:എം. ഇ. എസ് മുകുന്ദപുരം താലൂക്ക് കമ്മിറ്റി ജനറൽ ബോഡി യോഗം നടന്നു.വെള്ളാങ്ങല്ലൂരിൽ ജില്ലാ പ്രസിഡന്റ്‌ വി. എം. ഷൈൻ ഉദ്ഘാടനം  നിർവഹിച്ചു . എം. ഇ.എസ്.സംസ്ഥാന ജനറൽ  സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ. കെ. കുഞ്ഞുമൊയ്‌ദീൻ സാഹിബിന് സ്വീകരണം നൽകി.

 താലൂക് പ്രസിഡന്റ്‌ ബഷീർ തോപ്പിൽ അധ്യക്ഷനായി. താലൂക് സെക്രട്ടറി എം. എം. അബ്ദുൽ നിസാർ, ജില്ലാ സെക്രട്ടറി പി കെ. മുഹമ്മദ് ഷമീർ,സംസ്ഥാന സമിതി അംഗം നവാസ് കാട്ടകത്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം അയൂബ് കരൂപ്പടന്ന, സുരാജ് ബാബു,പി. എം. അബ്ദുൽ ഗഫൂർ, എം. എസ്. മുഹമ്മദാലി, അബ്ദുലുഹാജി എന്നിവർ പ്രസംഗിച്ചു.

Leave A Comment