കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു
കളമശ്ശേരി : എറണാകുളം കളമശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടർ കത്തി നശിച്ചു. കളമശേരി പെരിങ്ങഴ സ്വദേശിനി അനഘയുടെ സ്കൂട്ടറാണ് കത്തിനശിച്ചത്. സ്കൂട്ടറിൽ തീപ്പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അനഘ വണ്ടി നിർത്തിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രാവിലെ പത്തോടെ കളമശേരി എച്ച്എംടി ജംഗ്ഷൻ സമീപമാണ് അപകടമുണ്ടായത്. ഫയർഫോഴ്സ് .എത്തി തീ അണക്കാൻ ശ്രമിക്കുന്നതിനിടയിൽ തന്നെ സ്കൂട്ടർ പൂർണമായും കത്തിയമർന്നിരുന്നു.
Leave A Comment