പ്രാദേശികം

കല്ലറയ്ക്കൽ ഭഗവതി ക്ഷേത്രത്തിൽ മോഷണം

പറവൂർ : പെരുവാരം കല്ലറയ്ക്കൽ ഭഗവതീ ക്ഷേത്രത്തിലെ നാഗരാജാവ്, നാഗയക്ഷി വിഗ്രഹപ്രതിഷ്ഠകൾ മോഷണംപോയി. മണ്ഡലം ചിറപ്പ് ഉത്സവം സമാപിച്ച ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി 9.30 വരെ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ക്ഷേത്രത്തിലുണ്ടായിരുന്നു.

ഇവർ ക്ഷേത്രത്തിൽനിന്ന് പോയശേഷമാണ് മോഷണം നടന്നത്. ബുധനാഴ്ച രാവിലെ ഭാരവാഹികൾ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് വിഗ്രഹങ്ങൾ പീഠത്തിൽനിന്ന് ഇളക്കിമാറ്റി കൊണ്ടുപോയതായി കണ്ടത്. ക്ഷേത്രം ഭാരവാഹികൾ പോലീസിൽ പരാതി നൽകി. ക്ഷേത്രത്തിൽനിന്ന്‌ മുമ്പ് രണ്ടുതവണ ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. ആ കേസിലെ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ലെന്ന് ഭാരവാഹികൾ പറഞ്ഞു.

Leave A Comment