കറുകുറ്റിയിൽ കൂറ്റൻ പപ്പാഞ്ഞി
അങ്കമാലി:പുതുവത്സരാഘോഷങ്ങൾക്ക് പകിട്ടേകാൻ കറുകുറ്റിയിൽ 103 അടി ഉയരമുള്ള പപ്പാഞ്ഞി ഒരുങ്ങി. കറുകുറ്റി മേള സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്.
വർഷങ്ങളായി പുതുവത്സരാഘോഷത്തിന് കറുകുറ്റിയിൽ പപ്പാഞ്ഞിയെ നിർമിക്കാറുണ്ട്. തുടക്കത്തിൽ 30 അടിയിൽ തുടങ്ങിയ പപ്പാഞ്ഞി തുടർന്ന് 70 അടി വരെ ഉയരത്തിലെത്തി. ഇക്കുറി അത് 103 അടിയുമായി. പോൾ ആർട്‌സ് എന്നറിയപ്പെടുന്ന പോൾസൺ പള്ളിപ്പാട്ടാണ് ഈ കലാസൃഷ്ടിയുടെ അമരക്കാരൻ. 30-നും 31-നുമാണ് കറുകുറ്റിയിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചിട്ടുള്ളത്.
Leave A Comment