പ്രാദേശികം

കാരകുളത്തുനാട് പാടശേഖരത്തില്‍ രാസമാലിന്യം കയറിയതായി സംശയം; പച്ചപ്പുല്ലെല്ലാം കത്തികരിഞ്ഞ നിലയില്‍

ചാലക്കുടി: കാരകുളത്തുനാട് പാടശേഖരത്തില്‍ രാസമാലിന്യം കയറിയതായി സംശയം. പാടശേഖരത്തെ പച്ചപുല്ലെല്ലാം കത്തികരിഞ്ഞ നലയിലാണ്.  പടശേഖരത്തില്‍ ചുവപ്പ് നിറത്തിലുള്ള പാട നിറഞ്ഞിരിക്കുകയാണ് .

മഴവെള്ളം ഒഴുകിപോയതോടെയാണ് ഈ പ്രതിഭാസം കണ്ടു തുടങ്ങിയത്. ശക്തമായ മഴയില്‍ രണ്ടാഴ്ചകളോളം ഈ പാടശേഖരം വെള്ളത്തില്‍ മുങ്ങി കിടന്നിരുന്നു. പിന്നീട് വെള്ളം ഇറങ്ങിപോവുകയും ചെയ്തു. വെള്ളം ഇറങ്ങിയപ്പോഴാണ് ദുര്‍ഗന്ധവും ചുവപ്പ് നിറവും രൂപപ്പെട്ടത്. ഇത് കര്‍ഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

Leave A Comment