പ്രാദേശികം

പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവം; എസ്എഫ്ഐ നേതാവിനെതിരെ കേസ്

ചാലക്കുടി: ചാലക്കുടിയിൽ പോലീസുകാരനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകനെതിരെ കേസ്. എസ്എഫ്ഐ കേന്ദ്രക മ്മിറ്റി അംഗം ഹസൻ മുബാറക്കിനെതിരെയാണ് കേസ്.

ചാലക്കുടി സബ് ഇൻസ്പെക്ടർക്കെതിരെയാണ് ഹസൻ ഭീഷണി മുഴക്കിയത്. എസ്ഐയുടെ കൈയ്യും കാലും തല്ലിയൊടിക്കുമെന്നായിരുന്നു ഹസൻ മുബാറക്കിന്റെ ഭീഷണി.

അതിനിടെ പൊലീസ് ജീപ്പ് തകര്ർത്ത സംഭവത്തിലെ മുഖ്യ പ്രതിയും ഡിവൈഎഫ്ഐ നേതാവുമായ  നിധിന്‍ പുല്ലനെ ഇന്ന് കോടതിയില്‍ ഹാജരാക്കി. ഇന്നലെ മറ്റ് അഞ്ച് പ്രതികളെ കോടതി റിമാന്‍റ് ചെയ്തിരുന്നു. 

പൊതുമുതൽ നശിപ്പിച്ചവരെ രക്ഷപ്പെടുത്താൻ സഹായിച്ചുവെന്ന കുറ്റത്തിന് ചാലക്കുടി സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകനടക്കം 15ഓളം സി.പി.എം പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. 

ചാലക്കുടി പുല്ലന്‍ വീട്ടില്‍ നിധിന്‍(30), കുറ്റിച്ചിറ മാരാംകോട് മംഗലന്‍ വീട്ടില്‍ വില്‍ഫിന്‍(25), പട്ടാമ്പി കളത്തില്‍ വീട്ടില്‍ ഷമീം(20), കാലടി കാഞ്ഞൂര്‍ വളപ്പില്‍ വീട്ടില്‍ ഗ്യാനേഷ്(20), പരിയാരം കാഞ്ഞിരപ്പിള്ളി കൈതാരത്ത് വീട്ടില്‍ ജിയോ(24) എന്നിവരാണ് ഇതുവരെ  അറസ്റ്റിലായത്.

Leave A Comment