യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു
മേലഡൂർ :മേലഡൂർ ഗവൺമെൻറ് സമിതി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് മേലഡൂർ കെ.എസ്.ബി മിൽ കൺട്രോൾസ് ലിമിറ്റഡ് കമ്പനി സൗജന്യമായി യൂണിഫോമും പഠനോപകരണങ്ങളും വിതരണം ചെയ്തു.
അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന 800ൽ പരം വിദ്യാർത്ഥികൾക്കാണ് യൂണിഫോം നൽകിയത് .
കമ്പനി പ്രതിനിധികളായ ശ്രീരാഗ് എം.കെ., മനോജ് കുമാർ , പ്രേംരാജ് ,പ്രധാന അധ്യാപിക ജാസ്മിൻ.പി.എ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ടോം ജോസ്,ജിൽസൻ കെ. എക്സ് , പി ടി എ പ്രസിഡന്റ് മുരുകേഷ് കടവത്ത് എന്നിവർ സംബന്ധിച്ചു .
Leave A Comment