അങ്കമാലിയിൽ പഴകിയ ഭക്ഷണം പിടിച്ച സംഭവം: പരിശോധന കർശനമാക്കണം-ഡി.വൈ.എഫ്.ഐ.
അങ്കമാലി : അങ്കമാലിയിലെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കണമെന്നും ആരോഗ്യവിഭാഗം നടപടി കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ട് അങ്കമാലി നഗരസഭ ആരോഗ്യവിഭാഗം സൂപ്രണ്ടിന് ഡി.വൈ.എഫ്.ഐ. അങ്കമാലി ബ്ലോക്ക് കമ്മിറ്റി നിവേദനം നൽകി. കളമശ്ശേരി കൈപ്പടമുകളിലെ സ്ഥാപനത്തിൽ നിന്ന് അങ്കമാലിയിലെ ഹോട്ടലുകളിലേയ്ക്കും പഴകിയ ഇറച്ചി എത്തിയിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ഡി.വൈ.എഫ്.ഐ. നിവേദനം നൽകിയത്.
ബ്ലോക്ക് സെക്രട്ടറി സച്ചിൻ ഐ. കുര്യാക്കോസ്, പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, രാഹുൽ രാമചന്ദ്രൻ, മാനുവൽ കുര്യാക്കോസ്, എബി ചെറിയാൻ, അതുൽ ഡേവിസ്, അലൻ ബെന്നി എന്നിവരുടെ നേതൃത്വത്തിലാണ് കത്ത് നൽകിയത്.
കഴിഞ്ഞ ദിവസം അങ്കമാലി നഗരസഭയുടെ ആരോഗ്യവിഭാഗം നഗരത്തിലെ അഞ്ച് ഹോട്ടലുകളിൽ പരിശോധന നടത്തിയിരുന്നു. മൂന്നിടത്തുനിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചു. ആലിബാബ, ഹോട്ടൽ ബദരിയ, ഹോട്ടൽ സൂര്യ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
Leave A Comment