പ്രാദേശികം

പൊയ്യ ചക്ക ഫാക്ടറി നവീകരണം അടക്കം കൊടുങ്ങല്ലൂരിന് 224 .5 കോടിയുടെ പദ്ധതികൾ

മാള : 2023-24 സംസ്ഥാന ബഡ്ജറ്റില്‍  കൊടുങ്ങല്ലൂർ നിയോജകമണ്ഡല ത്തിലേക്ക്  224 .5 കോടിയുടെ പദ്ധതികൾ.  കൂടാതെ മുസിരിസ് പദ്ധതികൾക്ക് 17 കോടിയും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അടഞ്ഞു കിടക്കുന്ന  പൊയ്യ ചക്ക ഫാക്ടറി നവീകരണത്തിന് 1.75 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. മാള കടവ് സംരക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബോട്ട് ജെട്ടി നിർമ്മാണം, അനുബന്ധ സൗകര്യങ്ങൾ ,കെ .എ .തോമാസ് മാസ്റ്റർ സ്മാരക രാഷ്ട്രീയ ചരിത്ര മ്യൂസിയം (മുസിരിസ് ഹെറിറ്റേജ് പ്രോജെക്ടസ് ലിമിറ്റഡ് ) എന്നിവക്കായി 4 .5 കോടിയും  മാള ടൗൺ വികസനം ( സ്ഥലം ഏറ്റെടുത്ത്  പോസ്റ്റ്  ഓഫീസ് റോഡ്  വീതി കൂട്ടി സൗന്ദര്യവൽക്കരണം ) 10 കോടിയും അനുവദിച്ചിട്ടുണ്ട്.

ബജറ്റില്‍ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലേക്ക് അനുവദിച്ച പദ്ധതികള്‍ താഴെ ചേര്‍ക്കുന്നു 

കൊടുങ്ങല്ലൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം- 1.5  കോടി.

കോണത്തുകുന്ന് -മാണിയംകാവ് പൊതുമരാമത്തു റോഡ് BM & BC നിലവാരത്തിൽ പുനരുദ്ധാരണം- 4 കോടി

കൂഴുർ പഞ്ചായത്ത് പൂത്തുരുത്തി പോളക്കുളം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി-1.25  കോടി.

ചാലക്കുടി പുഴയുടെ അന്നമനട പുഴയോരം സംരക്ഷണം  (കുടുബി കോളനി ഭാഗം തകർന്നത്)-75 ലക്ഷം.

മാള ഫയർ സ്റ്റേഷൻ നവീകരണം -75 ലക്ഷം

കൊടുങ്ങല്ലൂർ കെ .കെ .ടി .എം കോളേജ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണം-2 കോടി.

കൂഴുർ ഐരാണിക്കുളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിന് പുതിയ കെട്ടിടവും , വെള്ളാങ്ങല്ലുർ പഞ്ചായത്തിലെ പൈങ്ങോട് ഗവ.എൽ .പി സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിന്- 3 കോടി .

കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി സമ്പൂർണ്ണ കുടിവെള്ള പദ്ധതി നവീകരണം-75 കോടി.

പൊയ്യ -മണലിക്കാട് പൊതുമരാമത്തു റോഡിലെ എലിച്ചിറ പാലം പുനർനിർമ്മാണം- 2 .5 കോടി.
വെള്ളാങ്ങല്ലുർ  ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം നിർമ്മാണം-5 കോടി.

a.കൂഴുർ -കുണ്ടൂർ റോഡ് ( ch 5 / 900  to ch 7 / 940).
b.മാള - ചുങ്കം -കൊമ്പത്തുകടവ്  റോഡ് 4 Km.
c എരയാംകുടി റോഡ്  (ch0 / 000 to ch  3 / 150 ).
d പൊയ്യ -മണലിക്കാട്-പൊയ്യക്കടവ് റോഡ് 2 .6 Km .
e കല്ലൂർ -ആലത്തൂർ -കോട്ടമുറി റോഡ് 4 .93 Km .
f  അഷ്ടമിച്ചിറ -മാരേക്കാട് -കുന്നത്തേരി റോഡ്  3 .8 Km.
g .കൊടുങ്ങല്ലൂർ ഹോസ്പിറ്റൽ റോഡ് 1 .65 Km.
h ചെട്ടിപ്പറമ്പ് റോഡ് (ch 4/400 to ch 8/150).
i  മാമ്പ്ര തീരദേശം റോഡ്  ( ch 2 / 300 to ch 3 / 900 )
എന്നീ പൊതുമരാമത്തു റോഡുകൾ BM & BC നിലവാരത്തിലേക്ക് പുനരുദ്ധാരണം -30 കോടി

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ബഹുനില കെട്ടിടത്തിലേക്ക് ചികിത്സാ പ്രവർത്തനം സജ്ജീകരിക്കൽ -5 കോടി 

പുത്തൻചിറ പഞ്ചായത്ത് മണിയംകാവിൽ ഷോപ്പിംഗ് കം ഓഫീസ് കെട്ടിടസമുച്ചയം -7 .5  കോടി.

കൂഴുർ ഐരാണിക്കുളം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ 7 ട്രാക്ക് സിന്തറ്റിക്ക് ഗ്രൗണ്ട് കം മേജർ ഫുട്ബാൾ ഫീൽഡ് നിർമ്മാണം-3കോടി.

മാള ചാൽ സംരക്ഷണം -3 കോടി.
അന്നമനട പാലിപ്പുഴ കടവ്  സ്ലുയിസ് കം ബ്രിഡ്ജ് -58 കോടി 

a അന്നമനട മൂഴിക്കുളം റോഡ്  4 .4 Km
b മാള --അന്നമനട റോഡ്  (ch 0 / 000 to ch 0 / 476  & ch 5/795 to ch 8/540)
 എന്നീ റോഡുകളുടെ BC ഓവർ ലെ  പ്രവൃത്തി -6കോടി

Leave A Comment