പ്രാദേശികം

ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റ് ഏറെ മധുരമുള്ളത്; ഇ ടി ടൈസൺ

കയ്മംഗലം:മത്സ്യമേഖലയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയും അറബിക്കടലിലെ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യം ശുചീകരിക്കുന്നതിനും ദേശീയപാത വികസനം പൂർത്തീകരിക്കുന്നതിനും ലൈഫ് മിഷനിലൂടെ വീട് നൽകുന്നതിനും തുക നീക്കി വെച്ച സംസ്ഥാന ബഡ്ജറ്റ് തീരദേശമണ്ഡലമായ കയ്പമംഗലത്തിന് ഏറെ പ്രയോജനപ്രദമാണ്. കൂടാതെ പഞ്ഞമാസത്തിൽ മത്സ്യത്തൊഴിലാളികൾക്ക് സഹായ പദ്ധതി അനുവദിച്ചതും ഏറെ ആശ്വാസകരമായി .2025  ഓടെ എല്ലാവർക്കും കുടിവെള്ളം എത്തിക്കുന്നതിനും അതിദാരിദ്ര്യം ഇല്ലാതാക്കുന്നതിനുള്ള പദ്ധതിയും   ഏറെ ഗുണപ്രദമാണ്. സംസ്ഥാനമൊട്ടാകെ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾക്ക് പുറമേ  കൈപ്പമംഗലം മണ്ഡലത്തിന് മാത്രം അനുവദിച്ച പദ്ധതികള്‍ ഇനി പറയുന്നവയാണ് 

. നിയോജക മണ്ഡലത്തിലെ ഏറ്റവും വലിയ സർക്കാർ ആശുപത്രിയായ   പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റര്‍ വിപുലീകരണത്തിന്  വിപുലീകരിക്കുക  10 കോടി


 .എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ മുനയം ദ്വീപിനെ ബന്ധിപ്പിക്കുന്ന കൂനൻ പാലം  150 ലക്ഷം രൂപ

 .കനോലിക്കനാൽ നവീകരണം ഒന്നരക്കോടി 

.അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ഭാഗമായി എറിയാട് കേരളവർമ്മ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി 

 .തീരദേശത്ത് ടെട്രോപാഡ് കടൽഭിത്തി നിർമ്മിക്കുന്നതിന്   5 കോടി 

.അഴീക്കോട് ഹാച്ചറി രണ്ടു കോടി 

.മതിലകം ഗ്രാമ പഞ്ചായത്ത്  കെട്ടിട വിപുലീകരണം 3 കോടി 

.എടത്തിരുത്തി  ഉപ്പുംതുരുത്തി പാലം നിര്‍മ്മാണം  3 കോടി 

.ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ പി. വെമ്പല്ലൂർ വേക്കോട് കോളനി നവീകരണം  200 ലക്ഷം

.എടവിലങ്ങ്  കാര അറുപതാം കോളനി വഴി നവീകരണം   ഒന്നര കോടി 

 .പെരിഞ്ഞനം ചക്കരപ്പാടം പാലം  6 കോടി 

.എറിയാട്  ആറാട്ടുവഴി പാലം  6 കോടി 
             
.എടവിലങ്ങ് ആധുനിക ക്രിമിറ്റോറിയം  ഒന്നര കോടി

 . മതിലകം റെജിസ്റ്റാർ ഓഫീസ് ഒരു കോടി രൂപ
   
. എടത്തിരുത്തി ഐ ടി ഐ ഒന്നര കോടി 
   
.പെരിഞ്ഞനം  BUDS റീഹാബിലേഷന്‍ സെന്റര്‍  100 ലക്ഷം 

.പട്ടികജാതി വിഭാഗം  തൊഴിൽ കേന്ദ്ര നിർമ്മാണത്തിന് ഒരു കോടി 

.കയ്മംഗലം ഗ്രാമപഞ്ചായത്തിൽ പൊതു കളിസ്ഥലം രണ്ടു കോടി 

.പെരിഞ്ഞനം  വി കെ ഗോപാലൻ സ്മാരക മന്ദിരം നവീകരണം   ഒരുകോടി 

.എടവിലിങ്ങ് എഫ് എച്ച് സി  വിപുലീകരണം  .ഒരു കോടി

. പകൽ വീട് എടവിലങ്ങ്  ഒരു കോടി 

.എടവിലങ്ങ് ഗവൺമൻ്റ് ഹയർ സെക്കൻ്ററി സ്കൂളിന് രണ്ടാം നില കെട്ടിട നിർമ്മാണത്തിന്  ഒരു കോടി രൂപ 

.ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ജി എൽ പി എസ്  ശതാബ്ദി മന്ദിരവും മിനി ഹാളും നിർമ്മിക്കുന്നതിന്  രണ്ടു കോടി 

.അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ച്   റസ്റ്റ് ഹൗസ്  4 കോടി 

സമസ്ഥ മേഖലകളേയും തൊട്ടറിഞ്ഞ് മണ്ഡലത്തിന് ആവശ്യമായ പരിഗണന നൽകിയ ഈ വർഷത്തെ സംസ്ഥാന ബഡ്ജറ്റ് ഏറെ മധുരമുള്ളതാണ് എന്ന്  കൈപ്പമംഗലം  എം എൽ എ ഇ ടി ടൈസൺ മാസ്റ്റർ പറഞ്ഞു

Leave A Comment