പ്രാദേശികം

ആശുപത്രിയിലെ പീഡനം : യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കൊടുങ്ങല്ലൂർ: പീഡനത്തിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസിൻ്റെ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. കഴിഞ്ഞ ദിവസം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള യുവതിയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരൻ പീഡിപ്പിക്കുകയും ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ജീവനക്കാരനെ സംരക്ഷിക്കുന്ന നയമാണ് ആശുപത്രി അധികൃതർ നടത്തുന്നത് ഒരു യുവതിയെ റഫറ് ചെയ്യുമ്പോൾ ആശുപത്രി ജീവനക്കാരിയായ യുവതിയെ വിടുകയാണ് വേണ്ടത്. 

ഒരു പുരുഷനെ വിട്ടതിൽ ദുരൂഹതയുണ്ടെന്ന് യൂത്ത്കോൺഗ്രസ് ആരോപിക്കുന്നു 'ഇതിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു നഗരസഭ കൗൺസിലർ വി.എം.ജോണി ഉദ്ഘാടനം ചെയ്തു.നിഷാഫ് കുര്യാപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു.ഇ.എസ് സാബു, കെ.പി.സുനിൽകുമാർ, വി.എസ് അരുൺ രാജ്, പി.എ മനാഥ്, എൻ.എസ് സലിമുദ്ധീൻ, മുസമ്മിൽ, അഡ്വ: ഷെൽന' എന്നിവർ പ്രസംഗിച്ചു.

Leave A Comment