അങ്കമാലി നഗരസഭ കുടുംബശ്രീ സി.ഡി.എസ്. വാർഷികം
അങ്കമാലി : അങ്കമാലി നഗരസഭ കുടുംബശ്രീ സി.ഡി.എസ്. വാർഷികം (രജതം-2023) ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മാത്യു തോമസ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.എം. റജീന മുഖ്യപ്രഭാഷണം നടത്തി. മുൻ സി.ഡി.എസ്. ചെയർപേഴ്‌സൺമാരായ വത്സല ഹരിദാസ്, ഗ്രേസി ദേവസി, ടി.പി. മണി എന്നിവരെയും എ.ഡി.എസ്. ചെയർപേഴ്‌സൺമാരെയും ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു.
വൈസ് ചെയർപേഴ്‌സൺ റീത്താ പോൾ, സ്ഥിരംസമിതി അധ്യക്ഷരായ ലിസി പോളി, ബാസ്റ്റ്യൻ ഡി. പാറയ്ക്കൽ, സാജു നെടുങ്ങാടൻ, റോസിലി തോമസ്, പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ്, കൗൺസിലർ സന്ദീപ് ശങ്കർ, വത്സല ഹരിദാസ്, നഗരസഭാ സെക്രട്ടറി എം.എസ്. ശ്രീരാഗ്, മെംബർ സെക്രട്ടറി ബി.എസ്. ഷമ്മി, സി.ഡി.എസ്. ചെയർപേഴ്‌സൺ ലില്ലി ജോണി, വൈസ് ചെയർപേഴ്‌സൺ ശൈലജ തങ്കരാജ് തുടങ്ങിയവർ സംസാരിച്ചു.
Leave A Comment