നിരവധി പേർക്ക് ചുമയും ശ്വാസംമുട്ടും: വിഷപ്പുകയിൽ വലഞ്ഞ് ജനം
ആലുവ : ചൂർണിക്കര പഞ്ചായത്ത് ലൈബ്രറിക്കു സമീപം രാത്രിയിൽ പാടത്ത് മാലിന്യത്തിന് തീയിട്ടതു മൂലം പ്രദേശവാസികൾ വലഞ്ഞു.വലിയ തോതിൽ വിഷപ്പുക ഉയരുകയും പുക ശ്വസിച്ച് പ്രായമായവരും കുട്ടികളും അടക്കമുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്തു.നിരവധി പേർക്കാണ് ചുമയും ശ്വാസംമുട്ടും അനുഭവപ്പെട്ടത്.
പഞ്ചായത്തിലെ ആറാം വാർഡിൽ പൈപ്പ് ലൈൻ റോഡിൽ കട്ടേപ്പാടത്തിലാണ് സംഭവം. പാടം നികത്തുന്നതിന് വേണ്ടി ആശുപത്രി, പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിയ തോതിൽ രാത്രിയുടെ മറവിൽ തള്ളുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ദിവസം തീ പിടിച്ചപ്പോൾ രണ്ടുപ്രാവശ്യം ആലുവയിൽ നിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
Leave A Comment