ഭക്ഷ്യ വിഷബാധ; ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം 40 ആയി
മേലൂർ: ഭക്ഷ്യവിഷബാധമൂലം ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ എണ്ണം 40 ആയി. മേലൂർ മൂഴിക്കകടവിൽ കഴിഞ്ഞ ദിവസം ഒരു വീട്ടിലെ മരണാനന്തര ചടങ്ങിൽ എത്തിയവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
600 പേർ പങ്കെടുത്തവരിൽ ഇന്നലെ പുതുതായി 22 പേർക്കും, നേരത്തെ 18 പേർക്കും വയറുവേദന, തലവേദന തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടിൽ കണ്ടെത്തി. പരിയാരത്തുള്ള കാറ്ററിംഗിന്റെ ഭക്ഷണമാണ് വിളന്പിയതെന്നും ഈ യൂണിറ്റ് പൂട്ടിയതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
ഫുഡ് ഇൻസ്പെക്ടർ ഷാലിമ, ഹെൽത്ത് ഇൻസ്പെക്ടർ റീന, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശരണ്യ, സുമ സാം, മഞ്ചിത്ത്, വർഗീസ് കുട്ടി, പബ്ലിക് നേഴ്സ് വത്സല തുടങ്ങിയവരുടെ നേതൃത്വത്തിൽ മൂഴിക്കകടവിലെ 80ലധികം വീടുകളിൽ സന്ദർശനം നടത്തി
Leave A Comment