അങ്കമാലി നഗരസഭാ ചെയർമാന് ജന്മനാടിന്റെ ആദരം
അങ്കമാലി : അങ്കമാലി നഗരസഭാ ചെയർമാനായി ചുമതലയേറ്റ മാത്യു തോമസിന് നായത്തോട് പൗരാവലിയുടെ നേതൃത്വത്തിൽ ജന്മനാട്ടിൽ സ്വീകരണം നൽകി.
ടി.വി. ഫ്രാൻസിസിന്റെ അധ്യക്ഷതയിൽ നടന്ന സ്വീകരണ സമ്മേളനം റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ. പി.ജെ. ജോയി മുഖ്യപ്രഭാഷണം നടത്തി.
ബെന്നി മൂഞ്ഞേലി, സി.ബി. രാജൻ, അഡ്വ. ഷിയോ പോൾ, മേരി വർഗീസ്, കെ.വി. മുരളി, ജോൺസൻ പടയാട്ടിൽ, എന്നിവർ പ്രസംഗിച്ചു.
Leave A Comment