അങ്കമാലിയിൽ പ്രതിപക്ഷം നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു
അങ്കമാലി: കൗൺസിൽ യോഗം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും മിനിറ്റ്സിന്റെ കോപ്പി നൽകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങൾ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ജനുവരി മുപ്പതിന് ചേർന്ന കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സാണ് കൗൺസിലർമാർക്ക് നൽകാതെ തടഞ്ഞു വച്ചിരിക്കുന്നത്.
ചെയർമാന്റെ ഏകപക്ഷീയമായ തീരുമാനങ്ങളാണ് ഇതിന് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഉപരോധസമരം പ്രതിപക്ഷേ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. മുൻ ചെയർമാൻ ബെന്നി മൂഞ്ഞേലി കൗൺസിലർമാരായ പി.എൻ. ജോഷി, മാർട്ടിൻ ബി. മുണ്ടാടൻ, ഗ്രേസി ദേവസി, ലേഖ മധു, അജിത ഷിജോ, രജിനി ശിവദാസൻ, സരിത അനിൽകുമാർ, മോളി മാത്യു, സ്വതന്ത്ര അംഗം വിൽസൻ മുണ്ടാടൻ തുടങ്ങിയവർ സംസാരിച്ചു.
Leave A Comment