പ്രാദേശികം

അങ്കമാലിയിൽ ഐ.എൻ.ടി.യു.സി. ധർണ നടത്തി

അങ്കമാലി : കേന്ദ്ര-സംസ്ഥാന ബജറ്റുകൾക്കെതിരേ ഐ.എൻ.ടി.യു.സി. അങ്കമാലി റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണയും പന്തംകൊളുത്തി പ്രകടനവും നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. ജോയ് ഉദ്ഘാടനം ചെയ്തു. റീജണൽ പ്രസിഡന്റ് ഷാജിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി. പോൾ മുഖ്യപ്രഭാഷണം നടത്തി.

എസ്.ബി. ചന്ദ്രശേഖര വാരിയർ, ബാബു സാനി, പി.ബി. രവി, ദേവസി മാടൻ, ടി.എം. വർഗീസ്, കെ.കെ. ഷിജു, ജിജോ പോൾ, എ.ഡി. പോളി, സിബി കണ്ണോത്താൻ, ബെന്നി ഇക്കാൻ, ജോബി തുറവൂർ, മേരി റാഫേൽ, ഷാജി പുളിമൂട്ടിൽ, ആന്റണി തോമസ്, എം.എസ്. ധനഞ്ജയൻ തുടങ്ങിയവർ സംസാരിച്ചു. പന്തംകൊളുത്തി പ്രകടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ദേവസിക്കുട്ടി ജ്വാല തെളിച്ച് ഉദ്ഘാടനം ചെയ്തു.

Leave A Comment