കേരള വിഷൻ എൻ്റെ കൺമണിക്ക് പദ്ധതിയുടെ സ്പോൺസർഷിപ്പ് കെ എസ് ചിത്ര ഏറ്റുവാങ്ങി
ചാലക്കുടി:കേരള വിഷൻ്റെ എൻ്റെ കണ്മണിക്ക് ആദ്യ സമ്മാനം എന്ന പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബുമായി കൈകോർത്തുകൊണ്ട് ബാങ്ക് ഓഫ് ബറോഡ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഒരു വർഷത്തേക്കുള്ള സ്പോൺസർഷിപ്പ് ഏറ്റെടുത്തുകൊണ്ടുള്ള ചെക്ക് മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര ഏറ്റുവാങ്ങി.ഇതോടെ ഒരു വർഷത്തേക്കുള്ള ആദ്യ സമ്മാനം ലഭിക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രി എന്ന ബഹുമതി ചാലക്കുടി താലൂക്ക് ആശുപത്രി നേടി.
സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബ്ബിൻ്റെ വൈസ് പ്രസിഡണ്ട് വിഎസ് കുര്യാച്ചൻ, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സെബാസ്റ്റ്യൻ,സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബിലെ (അങ്കമാലി) അംഗം സി ജെ അഗസ്റ്റിൻ, ചാരിറ്റി കൺവീനർ പാപ്പച്ചൻ വി. ഒ എന്നിവരും ബാങ്ക് ഓഫ് ബറോഡയുടെ അസിസ്റ്റൻറ് ജനറൽ മാനേജരായ റെജി മാത്യുവും ഗുരുവായൂർ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, തീർത്ഥ സാബു എന്നിവർ പങ്കെടുത്തു. ചാലക്കുടി താലൂക്ക് ആശുപത്രിയി ലേ സെക്രട്ടറി ഷെയ്ൻകുമാർ എ ആർ, ഹോസ്പിറ്റൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് എം എം, കെസിബിഎൽ ഡയറക്ടർ ഷുക്കൂർ കോളിക്കര എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Leave A Comment