പ്രാദേശികം

അങ്കമാലിയിൽ രോഗീ പരിചരണ പരിശീലന ക്യാമ്പ്

അങ്കമാലി : ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷിയാസ് മുൻകൈയെടുത്ത് ജില്ലയിൽ രൂപവത്കരിച്ചിട്ടുള്ള വൈറ്റ് ആർമിയുടെ വൊളന്റിയർമാർക്ക് രോഗീ പരിചരണ പരിശീലനം നൽകി. ഗവ. താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.

റോജി എം. ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വൈറ്റ് ആർമി നിയോജകമണ്ഡലം കോ-ഓർഡിനേറ്റർ ടി.എം. വർഗീസ് അധ്യക്ഷത വഹിച്ചു. പി.ജെ. ജോയി, നഗരസഭാ ചെയർമാൻ മാത്യു തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എസ്. ഷാജി, ഡി.സി.സി. സെക്രട്ടറിമാരായ കെ.പി. ബേബി, പി.വി. സജീവൻ, ഷൈജോ പറമ്പി, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ആന്റു, സേവാദൾ സംസ്ഥാന സെക്രട്ടറി ഭദ്രപ്രസാദ്, പി.എൽ ഡേവിസ്, റെന്നി പാപ്പച്ചൻ, എം.പി. ദേവസി, ആന്റീഷ് കുളങ്ങര, കെ.എ. റോക്സൺ എന്നിവർ പ്രസംഗിച്ചു. ഡോ. മോഹൻ, ഹെൽത്ത് സൂപ്പർവൈസർ എം.വി. സാബു, പി.ആർ.ഒ. വി.വി. സണ്ണി, നഴ്സുമാരായ എൽ.ഒ. ആനി, പി.ഡി. മീതി, സിഞ്ചു ഏല്യാസ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

Leave A Comment